പൊന്ന്യം സ്ഫോടനം ; ജുഡീഷ്യൽ അന്വേക്ഷണം നടത്തണം; പി കെ കൃഷ്ണദാസ്

തലശ്ശേരി പൊന്ന്യത്തെ ബോംബ് നിർമ്മാണം സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയെന്ന് ബി.ജെ.പി നേതാവ് പി കെ കൃഷ്ണദാസ്.
ക്യാപ്സൂൾ രൂപത്തിൽ അണികൾക്ക് നൽകുമെന്ന് എം.വി ജയരാജൻ പറഞ്ഞത് ബോംബുകളാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ_ പി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് നടത്തിയ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജു എളക്കുഴി അധ്യക്ഷനായിരുന്നു.നേതാക്കളായ കെ.രഞ്ജിത്ത്, എ.പി.അബ്ദുള്ളക്കുട്ടി, കെ.കെ വിനോദ് കുമാർ, മോഹനൻ മാനന്തേരി തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!