ശക്തമായ കാറ്റും മഴയും; മൂന്നാറില്‍ കടകള്‍ മുതിരപ്പുഴയിലേക്ക് ഇടിഞ്ഞുവീണു

ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ തുടരുകയാണ്. ചില ഇടങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണു.  മൂന്നാറിലെ തോട്ടംമേഖലയിലേക്ക് പോകുന്ന നിരവധി പാതകളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിയും നെറ്റുവര്‍ക്കും നിലച്ചിരിക്കുകയാണ്.

മൂന്നാര്‍ ടൗണില്‍ കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞുതാണതോടെ ശക്തമായ മഴയില്‍ കടകള്‍ മുതിരപ്പുഴയിലേക്ക് പതിച്ചു. സംരക്ഷണഭിത്തി ഇടിഞ്ഞതോടെയാണ് മൂന്ന് കടകൾ മുതിരപ്പുഴയിലേക്ക് പതിച്ചത്. മൂന്നാര്‍-ഗൂഡാര്‍വിള, മൂന്നാര്‍-ടോപ്പ് സ്റ്റേഷന്‍, മൂന്നാര്‍-സൈലന്റുവാലി എന്നിവിടങ്ങളിലേക്കുന്ന പാതകളില്‍ രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ റോഡിലേക്ക് പതിച്ചെങ്കിലും തൊഴിലാളികളുടെ നേത്യത്വത്തില്‍ മരങ്ങള്‍ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

error: Content is protected !!