പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; കൂട്ടുപ്രതി രാജേഷിന് ജാമ്യം

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം നൽകിയെന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്ത ശേഷം അറസ്‌റ് രേഖപ്പെടുത്തിയത്. രാഹുലിനായി ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കി.

പ്രതിയായ രാഹുൽ പി ഗോപാൽ കോഴിക്കോട് നിന്നും റോഡ് മാർഗമാണ് ബംഗ്ലുളൂരിൽ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടന്നു. ഇതിൽ ഉൾപ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമർശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് 212 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ജർമ്മനിയിൽ ഉള്ള പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കേരള പൊലിസ് സി ബി ഐയുടെ സഹായത്തോടെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി.

ജർമനി, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. അതേ സമയം രാഹുലിന്റെ അമ്മയും സഹോദരിയും ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകും.

error: Content is protected !!