ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രിംകോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡ‍യറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനൊപ്പം ആംആദ്മി പാർട്ടിയെയും പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. ഇതുവരെ 18 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അതേസമയം ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി വിധി പറയാൻ‌ മാറ്റി. മാർച്ച് 21നാണ് അരവിന്ദ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതി കേസിലെ മുഖ്യസൂത്രധാരൻ കേജ്‍രിവാളാണെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. സ്റ്റിലായി 50–ാം ദിവസം കെജ്‍രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. തെരഞ്ഞെടുപ്പ് പ്രചണങ്ങൾക്ക് പങ്കെടുക്കുന്നതിനായാണ് ജാമ്യം അനുവദിച്ചത്.

error: Content is protected !!