ഭിന്നശേഷിക്കാരന് ‘ബോചെ പാര്‍ട്ണര്‍’ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി

വയനാട് : കല്‍പ്പറ്റയിലെ മേപ്പാടി റിപ്പണ്‍ സ്വദേശിയായ റഷീദിന് ബോചെ പാര്‍ട്ണര്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി. ചെറുപ്പത്തിലേ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന റഷീദ് മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാതെ സ്‌കൂള്‍ പരിസരത്ത് പെട്ടിക്കട നടത്തിയാണ് ഉപ്പയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം നടത്തുന്നത്. തോട്ടം തൊഴിലാളിയായ പിതാവ് ഉമ്മറിന് ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഏക അത്താണിയാണ് റഷീദ്. എസ്‌റ്റേറ്റ് പാടിയിലാണ് താമസം. ഇവരുടെ ദുസ്സഹമായ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക ‘ബോചെ പാര്‍ട്ണര്‍’ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കാന്‍ ബോചെ തീരുമാനിച്ചത്. ബോചെ ടീ സ്‌റ്റോക്ക് സൗജന്യമായി നല്‍കി ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വഹിച്ചു.
ബോചെ ടീ ഒരു പാക്കറ്റിന് 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10. 30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ്പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്‌സൈറ്റിലൂടെ വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന ലക്കി ഡ്രോ കൂപ്പണിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലക്കി ഡ്രോ ടിക്കറ്റ് സൗജന്യമായി ലഭിക്കും. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീയുടെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതാണ്.
ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ് ബോചെ ഫാന്‍സ്ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇത്തരം സഹായങ്ങള്‍ ദിവസവും നല്‍കുന്നത്. ബോചെ ടീ ഇന്‍സ്റ്റാഗ്രാം
അക്കൗണ്ട് വഴിയാണ് സഹായങ്ങള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
error: Content is protected !!