കെ എസ് ആര്‍ ടി സിയിലൂടെയും ക്ഷയരോഗ ബോധവല്‍ക്കരണം

ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ടി ബി സെന്ററും സംയുക്തമായി ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കെ എസ് ആര്‍ ടി സി ബസിലെ ബ്രാന്റിങ്ങിലൂടെ ക്ഷയരോഗ ബോധവല്‍ക്കരണം തുടങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പ്രതിരോധ പ്രവര്‍ത്തനം കൂട്ടായി നടത്തിയാല്‍ രോഗങ്ങള്‍ ഒരുപരിധി വരെ കുറക്കാനാകുമെന്ന് എം എല്‍ എ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന 10 ബസുകളിലാണ് സ്റ്റിക്കര്‍ പതിച്ചത്. കണ്ണൂര്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് എം പി ജീജ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍, ജില്ലാ ടി ബി ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.രെജ്ന ശ്രീധരന്‍, കെ എസ് ആര്‍ ടി സി നോര്‍ത്ത് സോണ്‍ എകിസിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് വി മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!