വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എം ആർ എസ് പ്രവേശനം.

 പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ, പട്ടുവം പഞ്ചായത്തിലെ കയ്യം തടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് 2024-25 അധ്യയന വർഷം അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നു. താല്പര്യമുള്ള വിദ്യാർത്ഥികളെ മെയ് 13 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുപ്പിക്കാൻ കണ്ണൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.
ഭൂമി ലേലം
  കണ്ണുർ കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരം ജപ്തി ചെയ്ത, ഉദയഗിരി വില്ലേജിൽ അരങം ദേശത്ത് റീ സ .നമ്പർ 23/1 ല് ഉൾപ്പെട്ട 0.025954 ഹെക്ടർ വസതു ജൂൺ 26.06.2024 ന് രാവിലെ 11 30 മണിക്ക് ഉദയഗിരി വില്ലേജ് ഓഫിസിൽ പരസ്യമായി ലേലം ചെയ്യും.
 ഗവ പ്രീമെട്രീക്ക് ഹോസ്റ്റൽ 
 പ്രവേശനത്തിന് അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പിന് കീഴിലേക്കുളള പഴയങാടി ഗവ പ്രീമെട്രീക്ക് ഹോസ്റ്റലിലെക്ക് (ആൺ)2024 -25 അദ്ധ്യന വർഷത്തിലെക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുളള പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം .പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗ്ഗക്കാരെയും പരിഗണിക്കും . സൗജന്യ താമസം, ഭക്ഷണം ,ട്യുഷൻ ,രാത്രികാല പഠന മേൽ നോട്ടത്തിലെക്ക് റെസിസ്റ്റന്റ് ടൂട്ടർമാരുടെ സേവനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രതിമാസ പോക്കറ്റ് മണി,മറ്റ് അലവൻസുകൾ,യൂണിഫോം ,നൈറ്റ് ഡ്രസ്സ് ,എന്നിവയും ലഭ്യമാകും.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ 25 ആണ് .അപേക്ഷയോടപ്പം ജാതി സർട്ടിഫിക്കറ്റ് ,അവസാനം പഠിച്ച സ്കൂളിലെ പ്രധാനാധ്യാപകൻ്റെ സാക്ഷ്യപത്രവും ഹാജരാക്കണം .അപേക്ഷ കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നിന്നും ലഭിക്കുന്നതാണ്. ബന്ധപെടേണ്ട നമ്പർ 9744980226,8281415123.
error: Content is protected !!