കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഷോർട് ടേം/ റിഫ്രഷർ കോഴ്‌സുകൾ

കണ്ണൂർ സർവകശാല യു ജി സി – എച് ആർ ഡി സി 2023-24 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന കോഴ്‌സുകളിലേക്ക് സർവകലാശാല –  കോളേജ് അധ്യാപകർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

  • റിഫ്രഷർ കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (09-10-2023 മുതൽ  22-10-2022 വരെ).

  • ഷോർട് ടേം കോഴ്സ് ഇൻ പബ്ലിക് ഹെൽത്ത് (12-10-2023 നു തുടങ്ങി 18-10-2023 വരെ)

അപേക്ഷകർക്ക് കണ്ണൂർ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 05.10.2023 വൈകുന്നേരം5 മണി. വിശദവിവരങ്ങൾ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ (https://hrdc.kannuruniversity.ac.in) ലഭ്യമാണ്.

ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിൽ നവംബർ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷളുടെ ടൈംടേബിൾ (ഒക്ടോബർ 2023) സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയ ഫലം

  • ഒന്നാം വർഷ ബി ബി എ, ബി കോം, ബി എ പരീക്ഷകളുടെ (വിദൂര വിദ്യാഭ്യാസം – ഏപ്രിൽ 2022 )  പുനർമൂല്യനിർണ്ണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്, ഗ്രേഡ്/ ഗ്രേഡ് പോയിൻറ് മാറ്റമുള്ള വിദ്യാർത്ഥികൾ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  • ഒന്നാം സെമസ്റ്റർ ബി കോം/ ബി ബി എ/ ബി എ (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2022 & 2021 അഡ്മിഷൻ-ആർ/എസ് /ഐ) പരീക്ഷകളുടെ (നവംബ‌ർ 2021) പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണ്ണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർത്ഥികൾ, ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ റിസൽട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പിനൊപ്പം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എം എ മലയാളം പ്രോഗ്രാമിന് –  ജനറൽ, ഇ ഡബ്ള്യു  എസ് , എസ് സി  എന്നീ  വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 30/09/2023  ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പഠനവകുപ്പിൽ എത്തണം. ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.

  • പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യമ്പസിലെ എം എസ് സി ഫിസിക്സിൽ (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 30/09/2023 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ:9447458499

error: Content is protected !!