കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണ്ണയഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി (നവംബർ 2023) പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ്) – റഗുലർ (2023 അഡ്മിഷൻ & 2023 സിലബസ്)/ സപ്ലിമെന്ററി (2020 സിലബസ്), നവംബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 20.05.2024 ന്  വൈകുന്നേരം 5 മണിവരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

error: Content is protected !!