ജൈവ വൈവിധ്യ പഠനോത്സവം സംഘടിപ്പിച്ചു

2024 മെയ് 22 ലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ബ്ലോക്ക് പഞ്ചായാത്തിൻ്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ അവധിക്കാല പഠനോൽസവം സംഘടിപ്പിച്ചു. ബ്ലോക്ക്‌ തലത്തിൽ എല്ലാ പഞ്ചായത്തിലെയും സ്കൂളുകളിലെ 7,8,9 ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു, പoനോത്‌സവം എന്ന രീതിയിൽ ബ്ലോക്ക്‌ തല ക്വിസ് മൽത്സരം സംഘടിപ്പിച്ചത്. – ഇതിൽ ഏറ്റവും കൂടുതൽ സ്ക്കോർ കരസ്ഥമാക്കിയ – ഫാത്തിമ ഷിഫ വളപട്ടണം (ഗവ. ഹൈസ്കൂൾ), അനസ്യ ടി.കെ (അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ), അമാൻ എൽ ബിനോയ് രാജാസ് (യൂ.പി.സ്കൂൾ ചിറക്കൽ), വസുദേവ് ഒ (അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ )എന്നി 4 കുട്ടികളെ കണ്ണൂർ ബ്ലോക്കിൽ നിന്നും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.

 ജില്ലാ തല ക്വിസ് മത്സരം മെയ്‌ 10 നാണ് സംഘടിപ്പിക്കുക.ഇതിൽ നിന്നും വിജയിക്കുന്ന 4 പേരെയാണ് സംസ്ഥാന തലത്തിലേക്കു അയക്കുക. പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ വിതരണം നടത്തി. ഹരിത കേരള ജില്ലാ റിസോഴ്സ് പേഴ്സൺ സുനിൽ ദത്തൻ പി , ജി.ഇ.ഒ മാരായ ശബരിഷ്, അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. കില തീമാറ്റിക് എക്സ്പെർട്ട് ജിഷ ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു.
error: Content is protected !!