യുവത്വം കൃഷിയിലേക്ക്: തായം പൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന് ഒന്നാം സ്ഥാനം

കണ്ണൂർ :കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ‘യുവത്വം കൃഷിയിലേക്ക് ‘ പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് ക്ലബ്ബുകള്‍, സംഘടനകള്‍, യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ മുഖാന്തിരമാണ് മത്സരം നടത്തിയത്.

ജില്ലയിലെ ക്ലബ്ബുകളില്‍ തായം പൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഒന്നാം സ്ഥാനവും ചെക്കിക്കുളം പി കൃഷ്ണപിള്ള സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം രണ്ടാം സ്ഥാനവും പെരിങ്ങോം മടുക്കാംപൊയില്‍ യുവ ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി. യൂത്ത് ക്ലബ്ബുകള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനത്തുക നല്‍കും.

യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരില്‍ പി ശ്രീകുമാര്‍ (പരിയാരം ഗ്രാമ പഞ്ചായത്ത്) ഒന്നാം സ്ഥാനവും കെ വി ജംഷീര്‍ (നാറാത്ത് ഗ്രാമപഞ്ചായത്ത്) രണ്ടാം സ്ഥാനവും കെ പി ശിഖില്‍ (പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത്) മൂന്നാം സ്ഥാനവും നേടി. യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള സമ്മാനത്തുക.

error: Content is protected !!