ഓസ്‌ട്രേലിയന്‍ വിസ ലഭിക്കാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി;തട്ടിപ്പ് പൊളിഞ്ഞത് ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിസ കിട്ടാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി. സഹോദരന് ഓസ്‌ട്രേലിയന്‍ വിസയുണ്ട്, വിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ക്ക് വിസയുണ്ടെങ്കില്‍ മറ്റൊരാള്‍ക്കും കിട്ടാന്‍ പ്രയാസമില്ല. ഈ നിയമവശം തിരിച്ചറിഞ്ഞാണ് ഇരുവരും വിവാഹിതരാകാമെന്ന് തീരുമാനിക്കുന്നത്. ഓസ്‌ട്രേലിയയില്‍ താമസമാക്കിയ ഇവരെക്കുറിച്ച് ഒരു ബന്ധു പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്ത് എത്തിയത്. സഹോദരങ്ങളുടെ അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്‌ട്രേലിയയിലാണ് താമസം.

2012ലാണ് ഇവരുടെ വിവാഹം നടന്നത്. സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവര്‍ ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. പഞ്ചാബിലുള്ള ഗുരുദ്വാരയില്‍ നിന്ന് വിവാഹത്തിന്റെ സമ്മതപത്രം ഒപ്പിച്ചു, അടുത്തുള്ള റജിസ്ട്രാഫീസില്‍ വിവാഹം രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷമാണ് ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം പോകാനുള്ള വിസ വേണമെന്ന് അപേക്ഷിച്ചത്. അപേക്ഷപ്രകാരം വിസ ലഭിച്ചു. എന്നാല്‍ ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ രണ്ട് രാജ്യത്തെയും നിയമവ്യവസ്ഥകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.

ഇവര്‍ ഇരുവരും യാത്രയിലാണ്, എവിടെയാണെന്ന് കൃത്യമായ അറിവില്ലാത്തതിനാല്‍ നടപടികള്‍ എടുക്കാന്‍ തടസം നേരിടുന്നുണ്ട്. എവിടെയാണെന്ന് കണ്ടെത്തിയാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികാരികള്‍ അറിയിക്കുന്നത്. വിദേശത്ത് പോകുവാനുള്ള ആഗ്രഹത്താല്‍ ആളുകള്‍ താത്ക്കാലികമായി വിവാഹം ചെയ്യുന്നുവെന്ന പരാതികള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ജയ് സിംഗ് പറഞ്ഞു.

error: Content is protected !!