കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു

വയോധികനെ ബന്ധുക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പൂവച്ചൽ പാറമുകൾ സ്വദേശി ജലജൻ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇദ്ദേഹത്തെ മർദ്ദിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. സഹോദരിയുടെ മകളുടെ ഭർത്താവ് സുനിൽ, സുനിലിന്റെ സഹോദരൻ സാബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ക്രൂരമായി മർദിച്ചതിന് ശേഷം കല്ലുപയോഗിച്ച് മുഖത്തിടിച്ചാണ് ജലജനെ ബന്ധുക്കൾ കൊല ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാവുമെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!