ദളിത് സഹോദരങ്ങളെ വെട്ടി; പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഉൾപ്പടെ അറസ്റ്റിൽ

തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളായ ദളിത് സഹോദരങ്ങളെ വെട്ടിയ പ്രതികള്‍ അറസ്റ്റിൽ. തെരുനെല്‍വേലി വള്ളിയൂരിലാണ് സംഭവം. പ്രതികൾ ആറു പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരിൽ നാലുപേര്‍ പ്ലസ് ടു വിദ്യാര്‍ഥികളും രണ്ടുപേർ പഠനം ഇടയ്ക്ക് വച്ച് അവസാനിപ്പിച്ചവരുമാണ്. വള്ളിയിലൂരിലുള്ള ഒരു സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർഥിയെ ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർഥികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സിഗററ്റ് ഉൾപ്പെടെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം.
ഇത് പതിവായതോടെ ഈ വിദ്യാർഥി സ്കൂളിൽ പോകുന്നത് അവസാനിപ്പിച്ചു. ഇതേതുടർന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ പ്രധാന അധ്യാപകന് പരാതി നൽകി. ഇതിലുള്ള പകയെ തുടർന്ന് പ്രതികൾ വീട് കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനിടെ 19കാരിയായ ഇവരുടെ സഹോദരിയെയും ഇവർ വെട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേർ അറസ്റ്റിലായത്. ഇവർക്കെതിരെ എസ്സിഎസ്ടി ആക്റ്റ് അടക്കം ചുമത്തിയിട്ടുണ്ട്.