കിഴക്കമ്പലത്ത് CPIM-ട്വന്റി 20 സംഘർഷം; നാലു പേർക്ക് പരുക്ക്

കിഴക്കമ്പലത്ത് സിപിഐഎം-ട്വന്റി 20 പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് വൈകിട്ടോടെയാണ് സംഘർ ഉണ്ടായത്. ബൂത്തിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കിഴക്കമ്പലം മലയിടം തുരുത്തിയിലാണ് സിപിഐഎം-ട്വന്റി 20 പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായത്. മറ്റ് പ്രവർത്തകർ ഇടപെട്ടാണ് സംഘർഷത്തിലേർപ്പെട്ടവരെ സ്ഥലത്ത് നിന്ന് മാറ്റിയത്. സംഘർഷത്തിൽ നാല് ട്വന്റി-20 പ്രവർത്തകർക്ക് പരുക്കേറ്റു.

error: Content is protected !!