കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ശാസ്ത്ര ശിൽപ്പശാല ഒക്ടോബർ നാലിന്‌ തുടങ്ങും

കണ്ണൂർ സർവകലാശാല രസതന്ത്ര പഠന വിഭാഗവും ഇന്ത്യൻ അനലിറ്റിക്കൽ സൊസൈറ്റി കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്ര ശില്പശാല ഒക്ടോബർ നാലിന്‌ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ  പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.  ഒക്ടോബർ 4,5,6 തീയതികളിലായി പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ വെച്ച് നടക്കുന്ന ശില്പശാലയിൽ എൻ ഐ ഐ എസ് ടി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ് ഡോ. സുരേഷ് സി എച്ച് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ചിന്തലപ്പള്ളി ശ്രീനിവാസ്, ഡോ. വിജയലക്ഷ്മി കെ പി, ഡോ. ആർ. രാജീവ്, ശ്രീ. രാകേഷ് രഞ്ജൻ, ഡോ. റെജി വർഗ്ഗീസ്, ഡോ. കലൈവണൻ നാഗരാജൻ, ഡോ. ജതീഷ് കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് (നവംബർ 2023) പ്രായോഗിക പരീക്ഷകൾ, 2023 ഒക്ടോബർ നാലിന് അതാത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2020 പ്രവേശനം) ഗോവിന്ദ പൈ മെമ്മോറിയൽ  ഗവ. കോളജ്, മഞ്ചേശ്വരം, ഗവ. കോളജ്, കാസർഗോഡ്, ഇ കെ എൻ എം ഗവ. കോളജ്- എളേരിത്തട്ട്, സെന്റ് പയസ്‍ X കോളജ്, രാജപുരം, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത്  ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ – ഉൽ – ഉലമ/ ബി എ ഇംഗ്ലിഷ്/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ / ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, 2020, 2021 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നും രണ്ടും വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ 03.10.2023ന് ചൊവ്വാഴ്ച, രാവിലെ 10.30 മുതൽ 2.30 വരെ കണ്ണൂർ സർവകലാശാല കാസർഗോഡ് ക്യാമ്പസിൽ വച്ച് വിതരണം ചെയ്യുന്നതാണ്. ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ സഹിതം വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ – അപേക്ഷാ തീയതി നീട്ടി

2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി കോം, ബി എ പൊളിറ്റിക്കൽ സയൻസ്, ബി എ കന്നഡ, ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി എ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം എ ഡിവെലപ്മെന്റ് എക്കണോമിക്സ്, എം കോം,  അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ബി കോം അഡീഷണൽ ഓപ്ഷണൽ കോ-ഓപറേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 16.10.2023 (തിങ്കൾ) വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 21.10.2023 ന് വൈകുന്നേരം 4 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

error: Content is protected !!