കണ്ണൂർ ജില്ലയിലെ 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 11, 14, 15, ആറളം 3, ചപ്പാരപ്പടവ് 11, ചെമ്പിലോട് 4, ചെങ്ങളായി 7, ചെറുതാഴം 9, 16, ചിറ്റാരിപറമ്പ 9, ചൊക്ലി 10, 15, 16, 17, ധര്‍മ്മടം 13, എരഞ്ഞോളി 5, ഏഴോം 4, 10, ഇരിക്കൂര്‍ 7, 9, ഇരിട്ടി നഗരസഭ 26, കൂത്തുപറമ്പ് നഗരസഭ 8, 12, 13, കോട്ടയം മലബാര്‍ 5, 6, കുറുമാത്തൂര്‍ 6, മാങ്ങാട്ടിടം 10, മട്ടന്നൂര്‍ നഗരസഭ 21, മുണ്ടേരി 19, 20, മുഴക്കുന്ന് 2, മുഴപ്പിലങ്ങാട് 5, 12, നടുവില്‍ 4, പടിയൂര്‍ കല്ല്യാട് 5, പന്ന്യന്നൂര്‍ 8, പാനൂര്‍ നഗരസഭ 11, 29, 32, 33, പാപ്പിനിശ്ശേരി 2, പട്ടുവം 9, പാട്യം 11, പായം 5, പയ്യന്നൂര്‍ നഗരസഭ 35, 38, പയ്യാവൂര്‍ 5, 7, പിണറായി 3, തലശ്ശേരി നഗരസഭ 2, 4, 15, തളിപ്പറമ്പ് നഗരസഭ 21, 28, തില്ലങ്കേരി 9, ഉളിക്കല്‍ 6 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ അയ്യന്‍കുന്ന് 2, ഇരിട്ടി നഗരസഭ 8, കതിരൂര്‍ 6, പന്ന്യന്നൂര്‍ 3, പാനൂര്‍ നഗരസഭ 35, ശ്രീകണ്ഠാപുരം നഗരസഭ 26 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

എരുവേശ്ശി 9, മുണ്ടേരി 1 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

error: Content is protected !!