വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് റേഡിയോ ഗ്രാഫര്‍(ടെക്‌നിക്കല്‍ അസിസ്റ്റന്റ് – എക്‌സറേ) തസ്തികയില്‍ നിയമനം നടത്തുന്നു.  ഹയര്‍ സെക്കണ്ടറി പാസ്, എക്‌സറേ ടെക്‌നീഷ്യന്‍ കോഴ്‌സ് ഡിപ്ലോമ/ ബിരുദം പൂര്‍ത്തീകരിച്ചവരായിരിക്കണം അപേക്ഷകര്‍.  പ്രവൃത്തി പരിചയം അഭിലഷണീയം.
താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം മെയ് രണ്ടിന് രാവിലെ 11 മണിക്ക് ഗവ.ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.  ഫോണ്‍: 9048180178.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അനിമേഷന്‍, ലോജിസ്റ്റിക്‌സ്,  അക്കൗണ്ടിങ്, ടീച്ചേഴ്‌സ് ട്രെയിനിങ്, സൈബര്‍ സെക്യൂര്‍ഡ് വെബ് ഡവലപ്‌മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 2954252.

പരാതി സമര്‍പ്പിക്കാം

മെയ് ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന  ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സി സി ടി വി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 9745479354.

പുനര്‍ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത എരുവേശ്ശി അംശം ദേശത്ത് റീ സ നമ്പര്‍ 8/336ല്‍ പെട്ട 1.5761 ഹെക്ടര്‍ വസ്തുവില്‍ പെടുന്ന 0.4047 ഹെക്ടര്‍ വസ്തു മെയ് 21ന് രാവിലെ 11.30ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ എരുവേശ്ശി വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

error: Content is protected !!