പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരൻ അന്തരിച്ചു

കണ്ണൂർ :പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരൻ അന്തരിച്ചു. ഇന്ന് വൈകിട്ട് ധനലക്ഷ്മി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത് .കണ്ണൂരിലെ രാഷ്ട്രീയ,സഹകരണ , സാമൂഹിക,സാംസ്ക്കാരിക മണ്ഡലത്തിൽ അനിഷേധ്യനായ നേതാവായിരുന്നു സി പി ദാമോദരൻ .അതിനെല്ലാം ഉപരിയായി എംവിആർ എൻറെ സന്തതസഹചാരിയുമായിരുന്നു സി പി ദാമോദരൻ. എം വി ആറിന്റെ രാഷ്ട്രീയ നിലപാടുകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു സി പി ദാമോധരന്റേത്,

അഴീക്കോടൻ രാഘവൻ ഒപ്പം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സി പി ദാമോദരൻ പൊതുജീവിതം സംഭവബഹുലമായിരുന്നു. 1965 മുതൽ കണ്ണൂർ സഹകരണ പ്രസ്സിൽ ജോലിചെയ്ത് അദ്ദേഹം കണ്ണൂരിൻറെ സഹകരണ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

കണ്ണൂർ കോപ്പറേറ്റീവ് പ്രസ്സ്, കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക്, എകെജി ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ അർബൻ സഹകരണ സംഘം, പരിയാരം സഹകരണ കാൻറീൻ സൊസൈറ്റി എന്നിവ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കണ്ണൂർ റെഡ് സ്റ്റാർ സ്പോട്സ് ക്ലമ്പ് മുൻ പ്രസിഡന്റാണ്.

1939 കുറ്റൂരിലാണ് ജനനം .പരേതരായ ആർ കെ കണ്ണന്റേയും ,സി പി കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ വസുമതി (മുൻ ഹാൻവീവ് ജീവനക്കാരി) സഹോദരങ്ങൾ: രാഘവൻ, സാവിത്രി, ശാരദ, കാർത്ത്യായനി, മുൻ എംഎൽഎ സി പി നാരായണൻ. മക്കൾ: വിദ്യ (എൽ ഐ സി കോഴിക്കോട്) വിനോദ് ( ബിസിനസ്, കോഴിക്കോട്) വിനിത (ആർക്കിടെക്റ്റ് ഉരാളുങ്കൽ സൊസൈറ്റി) മരുമക്കൾ: ഉണ്ണികൃഷ്ണൻ, അനിൽ പല്ലേരി.

സി.പി. ദാമോധരന്റെ ഭൗതികശരീരം കാലത്ത് 8 മണിക്ക് പുഴാതി ഹൗസിങ്ങ് കോളനിയിലെ വീട്ടിൽ എത്തിക്കും. 11 മണി മുതൽ 12 മണി വരെ കണ്ണൂർ ജവഹർ ലൈബറി ഹാളിൽ പൊതു ദർശനത്തിന് ശേഷം പയ്യാംമ്പലത്ത് സംസ്കാരിക്കും

error: Content is protected !!