കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി/ എൽ എൽ ബി പ്രവേശനം അപേക്ഷാ തീയതി നീട്ടി 

2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ പി ജി പ്രോഗ്രാമുകൾ, മഞ്ചേശ്വരം ക്യാമ്പസിലെ ത്രി വത്സര എൽ എൽ ബി പ്രോഗ്രാം എന്നിവയുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20/05/2024 വൈകുന്നേരം 5 മണി വരെ നീട്ടി. എൻട്രൻസ് പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫോൺ: 7356948230

എം ലിബ് ഐ എസ് സി ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് നടത്തുന്ന  തൊഴിലധിഷ്ഠിത കോഴ്സ് ആയ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലേക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9895649188

പ്രായോഗിക പരീക്ഷകൾ

ഒന്നാം  സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പ്രായോഗിക പരീക്ഷകൾ തങ്കയം, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ  മാനേജ്മെന്റിൽ  വച്ച് 2024 മെയ് 9 ന്  നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

മൂല്യ നിർണ്ണയ ക്യാമ്പിൽ മാറ്റം

കണ്ണൂർ സർവകലാശാലയുടെ  ആറ്, നാല് സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 29 നു വിവിധകേന്ദ്രങ്ങളിൽ ആരംഭിച്ചു. മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ട എല്ലാ അധ്യാപകർക്കും നിയമന ഉത്തരുവുകൾ അയച്ചിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പിൽ ഇതുവരെയും ഹാജരാകാത്തവർ എത്രയും പെട്ടെന്ന് ക്യാമ്പിൽഹാജരായി, മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാകേണ്ടതാണ്. കണ്ണൂർ സർവകലാശാല കാസർഗോഡ് ക്യാമ്പസിൽ നടന്നുകൊണ്ടിരിക്കുന്ന മൂല്യനിർണയ ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാൽ 2024 മെയ് 2 മുതൽ കാസർഗോഡ് ഗവണ്മെന്റ് കോളേജിലെക് മാറ്റിയിട്ടുണ്ട്. സർവകലാശാലാ ക്യാമ്പസിലേക്ക് നിയമന ഉത്തരവ് ലഭിച്ച മുഴുവൻ അധ്യാപകരും കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ 02-05-2024 മുതൽ ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

ടൈം ടേബിൾ

രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

error: Content is protected !!