തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 29 ന്

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ക്ലാസുകളിലെ പ്രവേശനത്തിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ.പോളിടെക്‌നിക്ക് കോളേജിലെ ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍ എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

സപ്തംബര്‍ 29 ന്‌ചൊവ്വാഴ്ച രാവിലെ 10 മണി മുതലാണ് പ്രവേശനം.  അര്‍ഹരായ വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  കോളേജില്‍ നേരിട്ട് ഹാജരാകണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 15962 രൂപ ഫീസടക്കണം. എസ് സി/എസ് ടി വിഭാഗക്കാര്‍ 500 രൂപ അടച്ചാല്‍ മതി. ഫീസ് ഓണ്‍ലൈന്‍ വഴി അടക്കേണ്ടതിനാല്‍ എടിഎം കാര്‍ഡ് കരുതേണ്ടതാണ്. ഫോണ്‍: 04672211400, 9495806771, 7025772549.

error: Content is protected !!