ജോലി ഒഴിവുകൾ

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് സപ്തംബര്‍ ഏഴിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

ത്രീഡി മാക്‌സ് ഇന്റീരിയര്‍/ എക്സ്റ്റീരിയര്‍ ഡിസൈനിംഗ്, ടുഡി ഓട്ടോകാഡ് , സൈറ്റ് സൂപ്പര്‍വൈസര്‍ , ഇ എം ടി നഴ്‌സ്, ഫൈന്‍ ആര്‍ട്‌സ് ടീച്ചര്‍, മള്‍ട്ടിമീഡിയ ഇന്‍സ്ട്രക്ടര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, വനിത ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ , മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നിവയിലാണ് ഒഴിവുകള്‍.

യോഗ്യത: ബി ടെക്ക് സിവില്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍, ഐ ടി ഐ, ഡിപ്ലോമ, ജി എന്‍ എം/ബി എസ് സി നഴ്‌സിംഗ്, കെ ജി സി ഇ ഫൈന്‍ ആര്‍ട്‌സ്/ബി എഫ് എ, എസ് എസ് എല്‍ സി/പ്ലസ്ടു, എം എ ഇംഗ്ലീഷ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 -2707610.

error: Content is protected !!