സൗദിയിൽ നഴ്‌സുമാർക്ക് അവസരം.

സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള  ആശുപത്രികളിലേക്ക്  നോര്‍ക്ക റൂട്ട്‌സ്  മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. ബി എസ് സി, എം എസ് സി, പി എച്ച് ഡി യോഗ്യതയുള്ള നഴ്‌സുമാര്‍ക്കാണ് നിയമനം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ (മുതിര്‍ന്നവര്‍, കുട്ടികള്‍), എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് (പുരുഷന്‍,വനിത) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍  saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, വെളുത്തപശ്ചാതലത്തിലുള്ള ഫുള്‍ സൈസ് ഫോട്ടോ, ആധാര്‍, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ ഒക്‌ടോബര്‍ 10-ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ 20 വരെ ന്യൂഡല്‍ഹിയില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) 0471-2770577,2770544 ലും ലഭിക്കും.

error: Content is protected !!