കണ്ണൂർ ജില്ലയിൽ വിവധയിടങ്ങളിൽ നാളെ(സപ്തംബര്‍ 18) വൈദ്യുതി നിയന്ത്രണം.

തളിപ്പറമ്പ്

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടുവളം, പാറാട്, വടക്കാഞ്ചേരി ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരളശ്ശേരി, പള്ളിയത്ത്, അമ്പലനട, കോട്ടം, മുടുപ്പിലായി ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മനയത്ത് മൂല, മണിയമ്പലം ചിറ, നാറാണത്ത് ചിറ, സാധുപാര്‍ക്ക്, കോയ്യോട് എസ്‌റ്റേറ്റ്, ആറ്റടപ്പ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 18) രാവിലെ 9.30 മുതല്‍ 11.30 മണി വരെയും ചാല വെസ്റ്റ്, ഹോം ഫോര്‍ അസ്, ചിന്മയ, ശബരി, ചകിരി, ചാല ഈസ്റ്റ്, ദിനേശ്, സ്‌ക്വയര്‍ ഫീറ്റ് വില്ല എന്നീ ഭാഗങ്ങളില്‍ ഒമ്പത് മണി മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടുവനാട്, കൊട്ടിയൂര്‍ഞാല്‍, കാളാംതോട്, നെടിയഞ്ചിരം, മുണ്ടച്ചാല്‍, തലച്ചങ്ങാട്, കോളാരി, കോളാരി മൈത്രി എന്നീ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് മുതല്‍ കാഞ്ഞിരോട് 66 കെ വി ലൈന്‍ 220 കെ വി ആക്കുന്നതിനാല്‍ വാരം കനാല്‍, ചുടല, കടാങ്കോട്, തക്കാളി പീടിക, വാരം കടവ് എന്നീ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എന്‍ എന്‍ എസ് ഓഡിറ്റോറിയം, മരക്കാര്‍ക്കണ്ടി, നീര്‍ച്ചാല്‍ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 18) രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!