കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ കാര്‍ഷികയന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു.

ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ വിലവരുന്ന കാര്‍ഷികയന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. നടീല്‍യന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുണഭോക്തൃവിഹിതമായി 10% തുക ജില്ലാ പഞ്ചായത്തില്‍ മുന്‍കൂറായി അടവാക്കണം.
അപേക്ഷാഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. ംംം.ഹഴെസലൃമഹമ.ശി/സമിിൗൃ ലും ഫോറം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം കൃഷിഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചൊവ്വ പിഒ, കണ്ണൂര്‍- 670006 എന്ന വിലാസത്തില്‍ സപ്തംബര്‍ 24 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2725229, 9383472050 നമ്പറുകളില്‍ ബന്ധപ്പെടുക.

error: Content is protected !!