യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സൗജന്യ പരിശീലനം നല്‍കുന്നു.

കണ്ണൂര്‍: ജൂണ്‍ മാസം പി എസ് സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് ആറ് മുതല്‍ 30 ദിവസത്തേക്കാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ താവക്കര ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 0497 2703130, 9495090846.

error: Content is protected !!