കണ്ണൂരില്‍ വീണ്ടും കഞ്ചാവ് വേട്ട: അരക്കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവും നാല് ഗ്രാം ഹാഷിഷ് ഓയിലുമായി കക്കാട് തോട്ടട എന്നീ പ്രദേശങ്ങളിലെ യുവാക്കളെ പിടികൂടി. കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കക്കാട് പാലക്കാട് സ്വാമി മഠം കക്കാടന്‍ ഹൗസില്‍ സുനില്‍ മകന്‍ സബിന്‍ (22) നെയാണ് അരക്കിലോ കഞ്ചാവ് സഹിതം കക്കാട് വച്ച് പിടികൂടിയത്. നാലു ഗ്രാം ഹാഷിഷ് ഓയിലുമായി തോട്ടട ജിഫ്റ്റിവില്ലയില്‍ രാജു ജോര്‍ജ്ജ് മകന്‍ ജിതിന്‍ ജോര്‍ജ് (21)നെ തോട്ടട ഐ.ടി ഐ ക്ക് സമീപം വച്ചാണ് പിടികൂടിയത് . ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവരവെയാണ് തോട്ടട ദിനേശ് മുക്കിലെ അജ്‌നാസ് കോട്ടേര്‍സില്‍ നൗഷാദ് മകന്‍ നഹാസ് (22) നെ എക്‌സൈസ് സംഘം പിടികൂടിയത്. പിടികൂടിയതില്‍ സബിന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ബാഗ്ലൂരില്‍ നിന്നും ഇയാള്‍ എത്തിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് ആവശ്യക്കാരായ യുവാക്കള്‍ നിരവധിയാണ്. പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് തൂണോളി എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം പി ജലീഷ്, ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം കെ ബിനീഷ്, എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി എം കെ സജിത്ത്, വി പി ശ്രീകുമാര്‍, പി ടി ശരത്ത്, കെ പങ്കജാക്ഷന്‍, പി സുചിത്ര, സീനിയര്‍ എക്‌സൈസ്‌ ്രൈഡവര്‍ കെ ഇസ്മയില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വിനോദ് ബി നായര്‍ അറിയിച്ചു.

error: Content is protected !!