തിരുവനന്തപുരത്ത് 52 കാരനെ തല്ലിക്കൊന്നു

തിരുവനന്തപുരം കൊച്ചുവേളിയില്‍ 52 കാരനെ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറികാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നലെയാണ് ഇയാളെ കുറച്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.