വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രിന്‍സിപ്പല്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിയുടെ കീഴിലുള്ള കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.  യോഗ്യരായവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ മെയ് 28ന് വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി – കണ്ണൂര്‍, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835390, 2965390.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന്റെ 2024 – 28 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.cfrdkerala.inwww.supplycokerala.com ല്‍ ലഭിക്കും.  ഫോണ്‍: 0468 2961144.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തലശ്ശേരി  നോളജ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷന്‍  ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ്  ഫോറിന്‍ അക്കൗണ്ടിങ്, ഡി സി എ, വേര്‍ഡ് പ്രൊസസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി വിത്ത് എം എസ് ഓഫീസ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.  ഫോണ്‍: 0490 2321888, 9400096100.

തോട്ടട ഗവ.വി എച്ച് എസ് എസ്: പ്ലസ്‌വണ്‍ സയന്‍സ്  പ്രവേശനം

തോട്ടട ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ സയന്‍സ് ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. സ്‌കൂള്‍ കോഡ് 913005. പ്ലസ്‌വണ്‍ സയന്‍സിനോടൊപ്പം കമ്പ്യൂട്ടര്‍ (കോഡ് 10) ഓട്ടോമൊബൈല്‍ (കോഡ് 3) പ്ലമ്പിങ്ങ് ജനറല്‍ (കോഡ് 16 ) എന്നീ എന്‍ എസ് ക്യു എഫ് സര്‍ട്ടിഫിക്കറ്റും നേടാം. vhseportal.kerala. gov.in എന്ന പോര്‍ട്ടലില്‍ മെയ് 25 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ ഹെല്‍പ് ഡസ്‌കില്‍ നിന്നോ അപേക്ഷിക്കാം.  ഫോണ്‍: 9497 838 316, 9447647340.

അപകടാവസ്ഥയിലുള്ള  മരങ്ങള്‍ മുറിച്ചു മാറ്റണം

മഴക്കാല പൂര്‍വ്വ മുന്നൊരുക്കത്തിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയലെ അപകടാവസ്ഥയിലുള്ള മുഴുവന്‍ മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ മുറിച്ച് മാറ്റുകയും അപകടാവസ്ഥയിലുള്ള പരസ്യബോര്‍ഡുകള്‍, മതിലുകള്‍, കെട്ടിട ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യേണ്ടതുമാണെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഉണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഉടമകള്‍ക്കു മാത്രമായിരിക്കുമെന്നും  പഞ്ചായത്തില്‍ നിന്നും ഇതിനകം നോട്ടീസ് ലഭിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും  അറിയിച്ചു.

സീറ്റ് ഒഴിവ്

കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് എസ് സി, എസ് ടി വിഭാഗം ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 24ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകര്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ടി സി, ഫീസ് എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2706790, 9747541481, 9497859272.

ക്വട്ടേഷന്‍

കൂത്തുപറമ്പ് ഗവ.ഐ ടി ഐയിലെ ഡ്രാഫ്റ്റ്‌സമാന്‍ സിവില്‍ ട്രേഡ്, ഐ ടി ഐ ലാബ് എന്നിവിടങ്ങളിലുള്ള ഓണ്‍ലൈന്‍ യു പി എസിന് ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ ആറിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2364535

 
error: Content is protected !!