ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയിലായി. പെരിന്തല്‍മണ്ണ പനങ്ങാങ്ങര സ്വദേശി അബു, കോഴിക്കോട് കുന്നത്തുപാലം സ്വദേശി ശങ്കരന്‍ എന്നിവരാണ് അറസ്റ്റിലായത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

പഴയ നോട്ട് മാറ്റി നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്ത് കമ്മീഷന്‍ തുക തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി സ്വദേശിയില്‍ നിന്നാണ് ഒരു കോടി രൂപ ഇവര്‍ക്ക് കിട്ടിയത്. മാറ്റിയെടുക്കാന്‍ അഞ്ച് ലക്ഷം രൂപയുടെ പുതിയ നോട്ടുകളും ഇവര്‍ കൈപ്പറ്റിയിരുന്നു. താമരശ്ശേരി സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. നോട്ട് നിരോധിച്ചതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 18 കോടി രൂപയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് മാത്രം പിടികൂടിയത്.

error: Content is protected !!