കേരള സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം

തിരുവനന്തപുരം: കേരള സർക്കാറിൻറെ സെൻറർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിന് അപേക്ഷിക്കാം. മണ്ണന്തല, പൊന്നാനി, കോഴിക്കോട് ,കൊല്ലം, കല്യാശ്ശേരി എന്നീ സെന്ററുകളിൽ ആണ് ജൂണിൽ ക്ലാസ് തുടങ്ങുന്നത്. പ്രവേശന പരീക്ഷ അതത് സെന്ററുകളിൽ മെയ് 26ന് രാവിലെ 11 മണി മുതൽ 1 മണി വരെ വരെ നടക്കും. മെയ് 24-ന് വൈകിട്ട് 5 മണി വരെ www.ccek.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 10% എസ് സി – സി എസ് ടി സംവരണം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ: 04712313 65, 8281098865

error: Content is protected !!