പി എസ് സി അംഗീകൃത ഇ-പ്രിന്റിംഗ്‌ ടെക്നോളജി കോഴ്‌സ്‌: അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത കെ ജി ടി ഇ പ്രീ-(പസ്‌, കെ ജി ടി ഇ പ്രസ്‌ വര്‍ക്ക്‌ എന്നീ കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എസ്‌ എസ്‌ എല്‍സി അഥവാ തത്തുല്യ പരീക്ഷ പാസായവര്‍ക്ക്‌ അപേക്ഷിക്കാം. ഒരു വര്‍ഷമാണ്‌ കോഴ്സ്‌ കാലാവധി. പട്ടികജാതി / പട്ടിക വര്‍ഗ്ഗ, മറ്റ്‌ അര്‍ഹ വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃതമായ ഫീസ്‌ ആനുകൂല്യം ലഭിക്കും. ഒ ബി സി/എസ് ഇ
ബി സി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ വരുമാന പരിധിക്ക്‌ വിധേയമായി ഫീസ്‌ ആനുകുല്യം ലഭിക്കും.

സി-ആപ്റ്റിന്റെ കോഴിക്കോട്‌ സബ്‌ സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്‌. അപേക്ഷാ ഫോം 100 രൂപയ്ക്ക്‌ നേരിട്ടും 125 രൂപയ്ക്ക്‌ തപാലിലും ഓഫീസ൪ ഇന്‍ ചാര്‍ജ്‌, സി- ആപ്റ്റ്‌, റാം മോഹന്‍ റോഡ്‌, മലബാര്‍ ഗോള്‍ഡിനു സമീപം, കോഴിക്കോട്‌ എന്ന വിലാസത്തില്‍ ലഭിക്കും.
ഫോണ്‍ 0495 27236686, 049523656593. വെബ്സൈറ്റ്‌
www.captkerala.com . പൂരിപ്പിച്ച അപേക്ഷ മേയ്‌ 10 വരെ സ്വീകരിക്കും.

error: Content is protected !!