കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ 

ആറാം സെമസ്റ്റർ ബി.എ ഫിലോസഫി ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യ  നിർണ്ണയം / വാചാ പരീക്ഷകൾ  മാർച്ച് 20 ,21  തീയതികളിലായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വെച്ച് നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ  പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

 

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023)  പരീക്ഷകൾക്ക്  പിഴയില്ലാതെ മാർച്ച് 16 വരെയും പിഴയോടുകൂടി മാർച്ച് 17 വരെയും അപേക്ഷിക്കാം . അപേക്ഷയുടെ പ്രിന്റൗട്ട് / ഫീസ് വിവര പത്രിക,  സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 23 വൈകുന്നേരം 5 മണി.

 

തീയതി നീട്ടി

ഫലം പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2022 )  പരീക്ഷകളുടെ  ഉത്തരക്കടലാസ് പുനർമൂല്യ നിർണ്ണയത്തിന്  അപേക്ഷിക്കുവാനുള്ള   അവസാന തീയതി മാർച്ച് 25 വരെ  ദീർഘിപ്പിച്ചിരിക്കുന്നു.

 

മാർച്ച് 14 ന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

* 18 വയസിന് മുകളിലുള്ള വിദ്യാർഥിനികൾക്ക് പഠനകാലയളവിൽ പരമാവധി 60 ദിവസം വരെ പ്രസവാവധി നൽകാൻ തീരുമാനിച്ചു.

* വിദ്യാർഥിനികൾക്ക് ആവശ്യമുള്ള ഹാജർനിലയിൽ 2 ശതമാനം വരെ ആർത്തവാവധിയായി ഇളവുനൽകാൻ തീരുമാനിച്ചു.

* ചൊക്ലി ഗവണ്മെന്റ് കോളേജിലെ ബി എ ഹിസ്റ്ററി, ബി സി എ, ബികോം എന്നീ കോഴ്‌സുകൾക്ക് സ്ഥിരാംഗീകാരം നൽകാൻ തീരുമാനിച്ചു.

* നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കണ്ണൂർ സർവകലാശാലയും അസാപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കാൻ തീരുമാനിച്ചു.

* 7 ഗവേഷകർക്ക് പി എച് ഡി ബിരുദം അവാർഡ് ചെയ്യാൻ തീരുമാനിച്ചു.

* കമ്പനീസ് ആക്ട് 2013  സെക്ഷൻ 8 പ്രകാരം കണ്ണൂർ സർവകലാശാലയുടെ ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ കമ്പനിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.

* നാഷണൽ ആർമി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സ്‌പെഷ്യൽ ബിരുദ പരീക്ഷകൾ നടത്താൻ തീരുമാനിച്ചു.

* ടൈപ്പ് -1 ഡയബെറ്റിക്ക് രോഗികൾക്ക് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പേന, ഷുഗർ ടാബ്‌ലെറ്റ് തുടങ്ങിയവ പരീക്ഷാ സമയത്തും കയ്യിൽ കരുതാം എന്ന സർക്കാർ ഉത്തരവ് അംഗീകരിച്ചു.

*കമ്മ്യൂണിറ്റി കോളേജുകൾ അനുവദിക്കുന്നതിനുള്ള പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം നൽകി.

* 4 വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമ്പോൾ ഭാഷാവിഷയങ്ങൾക്ക് അർഹമായ പ്രാധാന്യം ഉറപ്പുവരുത്തണമെന്ന സെനറ്റിന്റെ പ്രമേയത്തിന് അംഗീകാരം നൽകി.

* എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ലഭിച്ച ഓഫീസ് അസിസ്റ്റന്റ്, പ്രൊഫഷണൽ അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റിന് അംഗീകാരംനൽകി.

 

ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ്-  ഏകദിന ശില്പശാല

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ന്റെ സഹായത്തോടെ ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ശില്പശാല സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ കെ എസ് സി എസ് ടി ഇ യിലെ പ്രിൻസിപ്പൽ സയന്റിസ്റ് ഡോ. പി ഹരിനാരായണൻ സ്വാഗതവും പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ അധ്യക്ഷതയും വഹിച്ചു.  പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ, ഡോ. പി ഹരിനാരായണൻ, ഡോ. മനോജ് സാമുവൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. വിവിധ വിഷയങ്ങളിൽ ഗവേഷകർ പ്രാബന്ധങ്ങൾ അവതരിപ്പിച്ചു. സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള മൂന്നുറോളം  വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. ശില്പശാലയുടെ കൺവീനറും ജോഗ്രഫി പഠനവകുപ്പ് മേധാവിയുമായ ഡോ. ടി കെ പ്രസാദ് നന്ദി പറഞ്ഞു.

error: Content is protected !!