ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും,വേണുഗോപാലും മത്സരിക്കില്ലെന്ന് സ്ഥിരീകരണം.
കോണ്‍ഗ്രസില്‍ ആരൊക്കെ മത്സരിക്കുന്നില്ലെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, കെസി വേണുഗോപാല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലേക്കാണ് കേന്ദ്രീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടി മത്സരിക്കുന്നില്ലെന്ന് അറിയിച്ചെന്ന് മുല്ലപ്പള്ളിയും സ്ഥിരീകരിച്ചു.
കെസി വേണുഗോപാലിന് ഡല്‍ഹിയില്‍ തിരക്കുകളുണ്ടെന്ന് ചെന്നിത്തല വിശദീകരിച്ചു. അതേസമയം, ആരൊക്കെ മത്സരിക്കുമെന്ന കാര്യം വെളിപ്പെുത്താന് ആരും തയ്യാറായില്ല. അതിന് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
മിടുക്കന്മാരും ചുണക്കുട്ടികളുമായിരിക്കും പട്ടികയില്‍ ഉണ്ടാകുക എന്ന് ചെന്നിത്തല പറഞ്ഞു. വൈകിട്ട് ആറരയോടെ കോണ്‍ഗ്രസിന്റെ പട്ടിക പുറത്തുവിടുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.