കേരള തീരത്ത് വലിയ തിരകൾക്ക് സാധ്യത
കേരള ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട്, കർണാടക തീരങ്ങളിൽ നാളെ വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നാളെ അർധരാത്രി വരെ കേരള തീരത്ത് 1.8 – 2.2 മീറ്റർ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട്, കർണാടക തീരങ്ങളിൽ 1.7 – 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യയുണ്ട്.