കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറോളം ബോട്ടുകൾ കാണാനില്ല

കൊച്ചിയില്‍ നിന്ന് ഒരാഴ്ച മുന്‍പ് മത്സ്യ ബന്ധനത്തിന് ശ്രീലങ്ക ഭാഗത്തേക്ക് പോയ 200 ഓളം ബോട്ടുകളെക്കുറിച്ച് വിവരമില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം നിരീക്ഷണത്തിനായി പുറപ്പെട്ടു. 600 ഓളം ബോട്ടുകളാണ് ഒരാഴ്ച മുന്‍പ് കൊച്ചിയില്‍ നിന്ന് ശ്രീലങ്കന്‍ ഭാഗത്തേക്ക് മല്‍സ്യബന്ധത്തിനായി പോയത്. ഇതില്‍ 300 ബോട്ടുകള്‍ തിരിച്ചെത്തി. 100 എണ്ണം വിവിധ കേന്ദ്രങ്ങളില്‍ എത്തുമെന്ന് നാട്ടിലുള്ളവരെ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 200 ബോട്ടുകളെ കുറിച്ചാണ് വിവരം ലഭിക്കാത്തത്. കന്യാകുമാരി സ്വദേശികളാണ് ബോട്ടുകളില്‍ ഏറെയും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ ആരംഭിച്ചെങ്കിലും തീരദേശ വാസികൾ ആശങ്കയിലാണ് . എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മത്സ്യ ബന്ധന ബോട്ടുകൾ കണ്ടെത്താനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമാണ്‌ ജനങ്ങൾ ആവശ്യപ്പെടുന്നത്.

error: Content is protected !!