ബധിരനും മൂകനുമായ യുവാവിനെ അപായപ്പെടുത്താൻ ശ്രമം

വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ബധിരനുംമൂകനുമായ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർക്കെതിരെ പരിയാരം പോലിസ് കേസെടുത്തു. പരിയാരം അമ്മാനപ്പാറയിലെ കൊട്ടില വീട്ടിൽ വിനീത് വിജയൻ (28)ന്റെ പരാതിയിൽ അമ്മാനപ്പാറ കോളനിയിലെ സുനിൽ ഇയാളുടെ സുഹൃത്ത് ഷാജി എന്നിവർക്കെതിരെയാണ് വധശ്രമമുൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം വിനിത് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിൽ എത്തിയ പ്രതികൾ ഇയാളെ തടഞ്ഞ് നിർത്തി അടിച്ച് പരിക്കേൽപ്പിക്കുകയും ഉടുമുണ്ട് ഊരി വിവസ്ത്രനാക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻശ്രമിച്ച യുവാവിന്റെ മേൽ ബൈക്ക് കയറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സ്ഥലത്ത് നിന്ന്ഓടി രക്ഷപ്പെട്ട് വീട്ടിൽ കയറി വാതിൽ അടച്ചവിനീതിനെ പുറകെ എത്തിയ പ്രതികൾ വാതിൽ ചവിട്ടിപൊളിച്ച് വീണ്ടും അക്രമിക്കുകയായിരുന്നു.

error: Content is protected !!