കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്.റഗുലർ  വിദ്യാർത്ഥികൾ അവരുടെ പുതിയ  മാർക്കുകൾ ചേർത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള ഫൈനൽ ഗ്രേഡ്/ മാർക്ക് കാർഡും, റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

അവധിക്കാല നീന്തൽ ക്ലാസുകൾ

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ മെയ് രണ്ടു മുതൽ ആരംഭിക്കും. രാവിലെയും വൈകുന്നേരങ്ങളിലുമായി നടത്തുന്ന ക്ലാസിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് രണ്ടിന് മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9567029057 എന്ന നമ്പറിൽ ബന്ധപ്പെടാം.

യാത്രയയപ്പ് നൽകി

കണ്ണൂർ സർവകലാശാലയിൽനിന്നും ഈ മാസം വിരമിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ ടി ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ കെ സി രഞ്ജിത്ത് എന്നിവർക്ക് യാത്രയയപ്പ് നൽകി. സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം സിന്റിക്കേറ്റംഗം ഡോ. എ അശോകൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാർ ആർ കെ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് അധ്യക്ഷത വഹിച്ചു. കെ അഷ്‌റഫ്, ലീന സുകുമാരൻ, ഇ കെ ഹരിദാസൻ, വി രാജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ടി ബാലകൃഷ്ണൻ, കെ സി രഞ്ജിത്ത് എന്നിവർക്കുള്ള സ്നേഹോപഹാരങ്ങൾ ചടങ്ങിൽ വച്ച് കൈമാറി. പരീക്ഷാ കൺട്രോളർ ഡോ. ബി മുഹമ്മദ് ഇസ്മായിൽ നന്ദി പറഞ്ഞു.

error: Content is protected !!