വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നേവി വിധവകളുടെ സംഗം 6ന്                        

ഏഴിമല നേവല്‍ അക്കാദമിയിലെ ഐ എന്‍ എസ് സമോറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ നേവി വിധവകളുടെ സംഗമം മെയ് ആറിന് രാവിലെ 11.30 മുതല്‍ 12.30 വരെ ജില്ലാ സൈനിക വെല്‍ഫയര്‍ ഓഫീസില്‍ നടത്തും.  പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നൂതന ക്ഷേമ പദ്ധതികളെ കുറിച്ചും ഇതില്‍ അവതരിപ്പിക്കും.  ജില്ലയിലെ എല്ലാ നേവി വിധവകളും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്      

ചീമേനി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് കോളേജ് ഓഫീസില്‍ മെയ് 13, 14 തീയതികളല്‍ ഇന്റര്‍വ്യൂ നടത്തും. മെയ് 13 ന് കമ്പ്യൂട്ടര്‍ സയന്‍സ്,  ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലും 14ന്  കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമുള്ള ഇന്റര്‍വ്യു നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത.  മറ്റ് വിഷയങ്ങളില്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം.  കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക്  ബി എസ് സി/ബി സി എ / പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005052, 9447596129.

കെല്‍ട്രോണില്‍ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ്

കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ ലൈന്‍ വര്‍ക്ക് ഷോപ്പ്  മെയ് രണ്ട്, മൂന്ന് തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് മണി വരെ നടത്തും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.ഫോണ്‍: 9072592412, 9072592416

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്  ഇന്‍ഷൂറന്‍സ് പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള സമഗ്ര അപകട പരിരക്ഷ പദ്ധതിയില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി വഴി അംഗങ്ങളാകുന്നതിന് അവസരം.  10 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് പ്രതിവര്‍ഷം 499 രൂപയും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്ക് 289 രൂപയുമാണ് അടക്കേണ്ടത്.  കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ലൈവ് അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ഫോണ്‍: 0497 2705197.

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കിയോ  കൈമാറുക. നിശ്ചിത കാലയളവിനുള്ളില്‍ നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് (പ്ലസ്ടു) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തലശ്ശേരി  കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 9072592458.

മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക്  മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 മെയ് 31 ന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത  വയസ്സ് ഇളവുണ്ടായിരിക്കും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സ് ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.
കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org ല്‍ ലഭിക്കും.  അപേക്ഷ ഓണ്‍ലൈനായി മെയ് 15 നകം വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275.

ജര്‍മന്‍ ഭാഷ പരിശീലനം

സഹകരണ വകുപ്പിന്റെ കീഴില്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന  സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററില്‍ 10 മാസത്തെ ജര്‍മന്‍ ഭാഷ പരിശീലനം ഓണ്‍ലൈനായി ആരംഭിക്കുന്നു.   താല്‍പര്യമുള്ളവര്‍ 9496244701  നമ്പറില്‍ ബന്ധപ്പെടുക.

error: Content is protected !!