പിസി ചാക്കോ കോൺഗ്രസ് വിട്ടു

പിസി ചാക്കോ കോൺഗ്രസ് വിട്ടു . ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത് . പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിവെച്ചത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകി. കോൺഗ്രസ്സിന് സംഭവിച്ച അപചയത്തിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ‌കേരളത്തിൽ മെറിറ്റ്‌ മാനദണ്ഡമല്ലാതായതായും,കേരളത്തിലെ പാർട്ടിയെ നയിക്കുന്നത് ഗ്രൂപ് നേതാക്കളെന്നും പി സി ചാക്കോ പറഞ്ഞു. ഗ്രൂപ് നൽകുന്ന ലിസ്റ്റ് ഹൈക്കമാന്റ് അംഗീകരിക്കുകയാണെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമർപ്പിച്ചിരുന്നു. ഇതിൽ അദ്ദേഹം ചില പ്രതിനിധികളെ നിർദ്ദേശിച്ചിരുന്നു. ഒപ്പം, തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാനുണ്ടായിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം

error: Content is protected !!