ഇരിക്കൂറിലെ കോൺഗ്രസിലെ തർക്കം പരിഹരിച്ചെന്ന് ഉമ്മൻ ചാണ്ടി : കൺവെൻഷനിൽ കെ. സുധാകരൻ പങ്കെടുത്തു: സോണി സെബാസ്റ്റ്യൻ വിട്ടു നിൽക്കുന്നു

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഇരിക്കൂറിലെ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം. എ വിഭാഗം നേതാക്കൾ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. കെ. സുധാകരൻ കൺവെൻഷനിൽ പങ്കെടുക്കുന്നു. അതേ സമയം എ വിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സോണി സെബാസ്റ്റ്യൻ കൺവെൻഷനിൽ പങ്കെടുക്കുന്നില്ല. താഴെ തട്ടിലെ പ്രവർത്തകർക്കിടയിൽ ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നപരിഹാരമായത്. സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ് രാജിവെച്ച നേതാക്കൾ രാജി പിൻവലിച്ചുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇരിക്കൂറിനെ ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്നലെ ജില്ലയിലെത്തിയിരുന്നു. എലത്തൂരിലെ പ്രശ്നവും ഉടൻ പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

error: Content is protected !!