പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ യു​വാ​വി​നെ ഭാ​ര്യാ​പി​താ​വും അ​മ്മാ​വ​നും ചേ​ര്‍​ന്ന് വെ​ട്ടി​ക്കൊ​ന്നു

പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.

തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കളുടെ ആരോപണം.കൊലപാതകത്തിന് ദൃക്സാക്ഷിയാണ് സഹോദരൻ. വണ്ടിയിൽ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

 

error: Content is protected !!