കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ജോയിന്റ് എം എസ് സി ഫിസിക്സ്

കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിന്റ് എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് 2024 – 25 അധ്യയനവർഷത്തേക്ക് പ്രവേശനത്തിനായി മെയ് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

എം എസ് സി ഫിസിക്സ്

കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിൽ എം എസ് സി ഫിസിക്സ് പ്രോഗ്രാമിന് പ്രവേശനത്തിനായി 2024 മെയ് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് – പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ

കണ്ണൂർ  സർവകലാശാലയിൽ നിന്നും പ്രൈവറ്റ് രജിസ്ട്രേഷൻ പി ജി പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ 2020-22  അഡ്മിഷൻ വിദ്യാർത്ഥികൾ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതിനായുള്ള ലിങ്ക് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ന്യൂ ജനറേഷൻ പ്രേഗ്രാമുകളുൾപ്പെടെയുള്ള വിവിധ എം എസ് സി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്റർ, ഒക്ടോബർ 2023 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുന:പരിശോധന/ സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 28/05/2024, വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

ഹാൾടിക്കറ്റ്

ആറാം സെമസ്റ്റർ യു ജി (പ്രൈവറ്റ് രജിസ്ട്രേഷൻ)

22.05.2024  ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം, ബി എ അഫ്സൽ ഉൽ ഉലമ ബിരുദം പ്രൈവറ്റ് രജിസ്‌ട്രേഷൻ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – (2020, 2021 അഡ്മിഷനുകൾ)  ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല  വെബ്സൈറ്റിൽ  ലഭ്യമാണ്. ഹാൾടിക്കറ്റ്  പ്രിൻറ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക്  (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

മൂന്നാം സെമസ്റ്റർ പി ജി (പ്രൈവറ്റ് രജിസ്ട്രേഷൻ)

22.05.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പി ജി  പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിൻറ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ  പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

എം എസ് സി എൻവയോൺമെന്റൽ സയൻസ്

കണ്ണൂർ സർവകലാശാലയുടെ 2024 – 2025 അദ്ധ്യയന വർഷത്തേക്കുള്ള എം എസ് സി എൻവയോൺമെന്റൽ  സയൻസ് പ്രോഗ്രാമിന് മേയ് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04972 781043, 9946349800.

error: Content is protected !!