കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍റെ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കെ.എം ഷാജിയുടെ ഭാര്യയ്ക്ക് നോട്ടീസ് അയച്ചു. ഡിസംബര്‍ 17ന് ഹാജരാകാനാണ് കോഴിക്കോട് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചേവായൂരിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം 17ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. വീടിന്റെ രേഖകളും ഹാജരാക്കണമെന്ന് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പറയുന്നു.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യപ്രകാരം വീട് അളന്ന കോര്‍പറേഷന്‍, അനധികൃത നിര്‍മ്മാണം നടത്തുകയും കൂടുതല്‍ ഭൂമിയിലേക്ക് നിര്‍മ്മാണം നീട്ടിയെന്നും കണ്ടെത്തിയിരുന്നു. അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ടാണ് ഇ.ഡി വീട് അളക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഷാജിയുടെ ഭാര്യയുമായി ചേര്‍ന്ന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എം.കെ മുനീര്‍ എം.എല്‍.എയുടെ ഭാര്യ നഫീസയെ ഇന്നലെ ഇ.ഡി വിളിച്ചുവരുത്തി പത്ത് മണിക്കൂര്‍ മൊഴിയെടുത്തിരുന്നു.

error: Content is protected !!