സി എം രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനും: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ വിശ്വസ്തനും ത്യസന്ധനുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സിഎം രവീന്ദ്രന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രനെതിരായ നീക്കം മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ്. ഇത് എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യമാണെന്നും കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കെ രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം കൊവിഡും പിന്നീട് കൊവിഡാനന്തര പ്രശ്‌നങ്ങളും ഇപ്പോള്‍ തലവേദനയും ക്ഷീണവും കാരണമാണ് അദ്ദേഹത്തെ ആശുത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

error: Content is protected !!