സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: വ്യാഴാഴ്ച്ച ഇഡിയ്ക്കുമുന്നില്‍ ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചത്. ഇത് മൂന്നാംവട്ടമാണ് ചോദ്യംചെയ്യലിന്‍റെ തൊട്ടുമുന്‍പേ രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

ചികില്‍സ കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെന്നാണ് ഇക്കുറി വിശദീകരണം. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്നങ്ങള്‍ രവീന്ദ്രനുണ്ടെന്നാണ് സൂചന.

കോവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പോയത്. സിപിഎം അടക്കം ഈ നടപടികളെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്‍റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

error: Content is protected !!