ബുറേവി ചുഴലികാറ്റ് : പൊൻമുടിയിലെ ലയങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പൊൻമുടിയിലെ ലയങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിച്ചു. അഞ്ഞൂറോളം പേരാണ് ലയങ്ങളിൽ കഴിയുന്നത്. ഇവരെ പ്രദേശത്തെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.പൊൻമുടി വഴി കാറ്റ് കേരളത്തിൽ പ്രവേശിക്കുമെന്നായിരുന്നു കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതീവ ജാഗ്രതാ നിർദ്ദേശമുള്ള തിരുവനന്തപുരം ജില്ലയിൽ എല്ലാ മുന്നൊരുക്കങ്ങളും സജ്ജമായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

error: Content is protected !!