കൊവിഡ്: കണ്ണൂരിൽ 340 പേര്‍ക്കു കൂടി  രോഗമുക്തി

കണ്ണൂർ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 340 പേര്‍ക്ക് കൂടി ഞായറാഴ്ച (നവംബര്‍ 15) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 24643 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 277 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 17 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് അഞ്ച് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് നാല് പേരും എകെജി ഹോസ്പിറ്റല്‍, ജിംകെയര്‍, എംഐടി ഡിസിടിസി, സ്‌പോട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന്‌പേര്‍ വീതവുമാണ് രോഗമുക്താരായത്.

മിംസ് കണ്ണൂര്‍, തലശേരി സഹകരണ ആശുപത്രി, പാലയാട് സിഎഫ്എല്‍ടിസി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ജയില്‍ ക്വാര്‍ട്ടേഴ്‌സ്, മാടായി ബാങ്ക് ഓഡിറ്റോറിയം, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, ശ്രീ ചന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കൊളശേരി സിഎഫ്എല്‍ടിസി, ഇരിട്ടി എച്ച്എസ്എസ് സിഎഫ്എല്‍ടിസി, മുണ്ടയാട് സിഎഫ്എല്‍ടിസി, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, ഐക്യൂആര്‍എ ഹോസ്പിറ്റല്‍, മിംസ് കാലിക്കറ്റ്, സംഘം റസിഡന്‍സി തലശേരി, സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍ ചെറുകുന്ന്, പേരാവൂര്‍ താലൂക്ക് ആശുപത്രി  എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.

ബാക്കി 3986 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 131 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

error: Content is protected !!