ഐ എച്ച് ആര്‍ ഡി വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പി ജി ഡി സി എ (ഡിഗ്രി പാസ്), ഡി എല്‍ എസ് എം (ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്),  പി ജി ഡി ഇ ഡി (എം ടെക്/ബി ടെക്/എം എസ് സി പാസ്), എ ഡി ബി എം ഇ (ഇലക്ട്രോണിക്‌സ്/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്),ഡി സി എഫ് എ, ഡി സി എ (പ്ലസ്ടു പാസ്), ഡി സി ടി ഒ എ, ഡി സി എല്‍ ഐ എസ് (എസ് എസ് എല്‍ സി പാസ്) എന്നിവയാണ് കോഴ്‌സുകള്‍.

ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ് സി/എസ് ടി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമ വിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ഐ എച്ച് ആര്‍ ഡി വെബ്‌സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) യുടെ ഡി ഡി സഹിതം ഒക്‌ടോബര്‍ 12 ന് വൈകിട്ട് നാല് മണിക്കകം അതത് സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കണം.

error: Content is protected !!