മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലഘുവായ്പ ; ഇപ്പോൾ അപേക്ഷിക്കാം

രജിസ്‌ട്രേഷനും ലൈസന്‍സുമുള്ള മീന്‍പിടുത്ത യാനങ്ങളുടെ ഉടമകളും മീന്‍പിടുത്ത തൊഴിലാളികളുമായവര്‍ക്ക്  ഇന്ധനം, ഐസ്, കയറ്റിറക്ക് കൂലി തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലഘുവായ്പകള്‍ നല്‍കുന്നു.  മത്സ്യഫെഡിനു കീഴിലെ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മീന്‍പിടുത്ത മണ്ണെണ്ണ കാര്‍ഡിനുടമകളായവര്‍ക്ക് അപേക്ഷിക്കാം.

ഇവര്‍ക്കുള്ള അപേക്ഷകള്‍ ഗോപാലപേട്ട (9526041122), കണ്ണൂര്‍ (9526042444), പുതിയങ്ങാടി (9526041270) ക്ലസ്റ്റര്‍ ഓഫീസുകള്‍ മുഖേന ലഭിക്കും.  അവസാന തീയതി സപ്തംബര്‍ 30.  അപേക്ഷകര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എട്ട് എണ്ണം, ആധാറിന്റെ കോപ്പി, നികുതി രശീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, മീന്‍പിടുത്ത യാനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,  ലൈസന്‍സിന്റെ കോപ്പി, ക്ഷേമനിധി പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം അതത് ക്ലസ്റ്റര്‍ ഓഫീസര്‍മാരെ സമീപിക്കണം.

error: Content is protected !!